Luthiniya - St. Alphonsa (Malayalam)

കർത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കർത്താവേ ഞങ്ങൾ അണയ്ക്കും
പ്രാർത്ഥന സദയം കേൾക്കണമേ
 
     സ്വർഗ്ഗപിതാവാം സകലേശാ
     ദിവ്യാനുഗ്രഹം ഏകണമേ
     നരരെക്ഷകനാം മിശിഹായേ
     ദിവ്യാനുഗ്രഹം ഏകണമേ

          ദൈവാത്മാവാം സകലേശാ
          ദിവ്യാനുഗ്രഹം ഏകണമേ
          പരിപാവനമാം ത്രീത്വമേ
          ദിവ്യാനുഗ്രഹം ഏകണമേ


ഭാരതനാട്ടിൻ മണിമുത്തേ
കേരള സഭയുടെ നൽസുമമേ
അൽഫൊൻസാമ്മേ പ്രാർത്ഥിക്കണേ
നൽവാരമാറി പൊഴിക്കണമേ
 
     വേദനയേറെ സഹിച്ചവളേ
     സഹനത്തിൻ ബലിയായവളേ
     കുരിശിൻ പാത പുണർന്നവളേ
     പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
          ത്യാഗത്തിൻ ബലിവേദികളിൽ
          അർപ്പിതമായൊരു പൊൻ സുമമേ
          ക്ഷമയുടെ ദർപ്പണമായവളെ
          പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്


സഹനത്തിൻ കൂരമ്പുകളേ
ശിഷ്ടമതാക്കി തീർത്തവളെ
പൊൻ കതിർ വീശും താരകമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
     സാന്ത്വനമേകി നടന്നതിനാൽ
     സ്വന്ത സുഖങ്ങൾ മറന്നവളേ
     വിണ്ണിൽ ഉയർന്നൊരു വെൺമലരേ
     പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
          ക്ലേശമതെല്ലാം തിരുബലിയായ്
          നാഥനു കാഴ്ചയണച്ചവളേ
          ധരയിൽ നന്മ പൊഴിച്ചവളേ
          പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്  


ദാരിദ്ര്യത്തിൻ മാതൃകയേ
അനുസരണത്തിൻ വിളനിലമേ
ശുദ്ധതയേവം കാത്തവളേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
     പ്രാർത്ഥനയാകും മലരുകളേ
     ക്രിസ്തുവിനർച്ചന ചെയ്തവളേ
     കാരുണ്യത്തിൻ നിറകുടമേ
     പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
          ക്ലാരസഭാതൻ വാടിയിലായി
          പൊട്ടിവിരിഞ്ഞൊരു നറുമലരേ
          കന്യകമാരുടെ മാതൃകയേ
          പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്


പാരിൽ ശാന്തി പരത്തിയോരാ
ഫ്രാൻസ്സിസ് താതനു നൽസുതയെ
ധന്യതയാർന്നൊരു കന്യകയേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
     വേദനയാൽ വൻ ക്ലേശത്താൽ
     നിൻ സുതരൂഴിയിൽ വലയുമ്പോൾ
     ആതുരരിവരുടെ ആശ്രയമേ
     പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
          സഹനം തന്നുടെ വീധിയത്തിൽ
          ത്യാഗസുമങ്ങൾ ചൊരിഞ്ഞിടുവാൻ
          സ്നേഹത്തിൻ മധുഗീതവുമായ്
          പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്


അനുദിനമുയരും ക്ലേശങ്ങൾ
പരിഹാരത്തിൻ കരുവാക്കി
നാഥനു മോദം അണച്ചിടുവാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
 
     അന്ത്യദിനത്തിൽ നിൻ സുതരാം
     ഞങ്ങൾ നിന്നുടെ സവിധത്തിൽ
     വന്നണയാനായ് കനിവോടെ
     പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്


  *******  

ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേക്ഷമേ നാഥാ
     പാപം പൊറുക്കേണമേ, നാഥാ
     പാപം പൊറുക്കേണമേ
 
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേക്ഷമേ നാഥാ
     പ്രാർത്ഥന കേൾക്കേണമേ, നാഥാ
     പ്രാർത്ഥന കേൾക്കേണമേ
 
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേക്ഷമേ നാഥാ
     ഞങ്ങളിൽ കനിയേണമേ, നാഥാ
     ഞങ്ങളിൽ കനിയേണമേ

********  

മിശിഹാ കർത്താവേ, നരകുല പാലകനേ
ഞങ്ങളണച്ചിടുമീ, പ്രാർത്ഥന തിരുമുമ്പിൽ
പരിമളമിയലും ധൂപംപോൽ
കൈകൊണ്ടരുളേണം (2)
മിശിഹാ കർത്താവേ…

  ********  

ലോകത്തിൻ വഴികളിൽ ഉഴലാതെ
പാപത്തിൻ പാതകൾ പുണരാതെ
ദൈവത്തിൻ പരിമള പൂവനിയിൽ
പനിമലരായ് വന്നൊരു പുണ്യാത്മാ
പനിമലരായ് വന്നൊരു പുണ്യാത്മാ
 
മാമലമേൽ ഉയരും നഗരം നീ
മോഹനമാം നിർമ്മല ദീപം നീ (2)
ധരയിന്മേൽ മർത്യനു മാതൃക നീ
വിനയമോടേ വന്ദനമരുളുന്നു (2)

Comments

Popular posts from this blog

Uruki Uruki theernidam

Divya karunyamayente ullil...

Naavil en eesho than naamam